‘മരക്കാർ ‘ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്ത്

കൊച്ചി: ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നു.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം . നൂറ് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മാർച്ച് 26 ന് നിശ്ചയിച്ച റിലീസ് കൊവിഡിന്റെ സാഹചര്യത്തിൽ മാറ്റിവച്ചിരിക്കുകയാണ്.

മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും വലിയൊരു താര നിരയും ചിത്രത്തിലുണ്ട്. സുനിൽ ഷെട്ടി, കീർത്തി സുരേഷ് , മഞ്ജു വാര്യർ, സുഹാസിനി മണിരത്നം , പ്രഭു, മുകേഷ് , അശോക് സെൽവൻ, കല്യാണി പ്രിയദർശൻ , സിദ്ദിഖ് എന്നിവരെല്ലാം ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ആശിർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടൈൻമെൻറും സംയുക്തമായാണ് ഈ വലിയ ബജറ്റ് ചിത്രം നിർമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →