ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻമാരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. മുൻ ചാമ്പ്യൻമാരായ യൂറോപ്പിലെ രണ്ട് കരുത്തൻമാർ നേർക്കുനേർ വരുമ്പോൾ തീപാറുമെന്ന് ഉറപ്പ്.

ലയണൽ മെസ്സിയുടെ ബാഴ്സ മികച്ച ഫോമിലാണുള്ളത്. ഈ സീസണിൽ ബാഴ്സയ്ക്കു വേണ്ടി മെസ്സി നേടിയത് 30 ഗോളുകളാണ്.

ലൂയിസ് സുവാരസും , സെർജി റോബർട്ടോയും മെസ്സിയ്ക്ക് ശക്തമായ പിൻതുണ നൽകുന്നു. .

ജർമൻ ലീഗും ജർമൻ കപ്പും നേടി ഉജ്ജ്വല ഫോമിലാണ് ജർമൻ ക്ലബ്ബായ ബയേണും ഉള്ളത്. റോബർട് ലെവൻഡോവ്സ്കിയാണ് അവരുടെ കുന്തമുന.ഈ സീസണിൽ 51 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട് ഈ പോളിഷ് സ്ട്രൈക്കർ. തോമസ് മുള്ളറും സെർജി ഗ്നാബ്രിയും പെരിസിച്ചും ബയേണിന്റെ കരുത്താണ്.

11 തവണയാണ് ഇരു ക്ലബ്ബുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇതിൽ 6 തവണ ബയേണും 3 തവണ ബാഴ്സയും ജയിച്ചു , 2 മൽസരങ്ങൾ സമനിലയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →