റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെപ്തംബറോടെ സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരത്തോളം കോവിഡ് രോഗികൾ ഉണ്ടാകുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി.

August 14, 2020 - 10:54 am


തിരുവനന്തപുരം: കേരളത്തിൽ സെപ്തംബറോടെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഇരുപതിനായിരത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ. കെ. ശൈലജയാണ് ഇക്കാര്യമറിയിച്ചത്. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയിൽ രോഗികളുടെ എണ്ണം ഉണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചതായും മരണനിരക്ക് കൂടുന്നത് ഭയത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം തടയുവാൻ ഹെൽത്ത് ബ്രിഗേഡുകളെ തയ്യാറാക്കുമെന്നും സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടമാണന്നും മന്ത്രി പറഞ്ഞു. വിദേശത്തു നിന്നടക്കമുള്ള ആളുകൾ കൂട്ടത്തോടെ എത്തിയതിന് ശേഷമാണ് ഘട്ടം ഘട്ടമായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനവ് ഉണ്ടായത്. നിലവിൽ ആയിരത്തിന് മുകളിലുള്ള എണ്ണമാണ് റിപ്പോർട്ട് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *