ചിറ്റാറിലെ കർഷകന്‍ മത്തായിയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്കുള്ള കേസ് വന്നേക്കും.

ചിറ്റാർ : കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഡമ്മി പരീക്ഷണം ആണ് ഇപ്പോൾ നടത്തുന്നത്. മത്തായിയുടെ തൂക്കവും നീളവും ഉള്ള രണ്ട് ഡമ്മികൾ ആണ് തയ്യാറാക്കിയിരുന്നു. ഇത് കിണറ്റിലിട്ടാണ് പരിശോധന നടത്തുന്നത്. മത്തായി സ്വയം ചാടിയത് ആണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നുള്ള സംശയത്തിന് ഇതോടെ വ്യക്തത ഉണ്ടാകും. ജില്ലാ പോലീസ് മേധാവി കെ ജി സൈമൺന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ക്ഷതവും വലതുകൈയ്യിലെ ഒടിവും ഉണ്ടായിരുന്നു. കിണറ്റിൽ വീണപ്പോൾ സ്വാഭാവികമായുണ്ടായതെന്നാണ് പോലീസിൻറെ പ്രഥമ നിഗമനം. പ്രതികൾക്കെതിരെ ഏത് വകുപ്പ് ചുമത്തണം എന്നുള്ള വിദഗ്ധ നിയമോപദേശവും അന്വേഷണസംഘം തേടുന്നുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറിന്‍റെ ഉപദേശം ലഭിക്കുന്നതോടെ കുറ്റകരമായ നരഹത്യക്കുള്ള 304 വകുപ്പ് ചുമത്താനും സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →