വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പടിഞ്ഞാറ് വാഴപറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) ആണ് മരിച്ചത്. 12-08-2020, ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പാലത്തിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ആഹാരം പാകം ചെയ്യുകയായിരുന്നു കുഞ്ഞുമോൻ. ഇതിനിടെ കുഴഞ്ഞുവീണ കുഞ്ഞുമോനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →