റഷ്യ: ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി റഷ്യ ,കൊറോണ യ്ക്കെതിരെ സ്പുട്നിക് വി വാക്സിൻ വിപണിയിലിറക്കുവാൻ തയ്യാറായി റഷ്യ. ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്കിനെ സ്മരിച്ചുകൊണ്ടാണ് റഷ്യ തങ്ങൾ വികസിപ്പിച്ച വാക്സിന് പേര് നൽകിയത്.
റഷ്യൻ പ്രസിഡൻറ് വ്ളാദിമർ പുടിൻ ആണ് ഔദ്യോഗികമായി വാക്സിൻ പുറത്തിറക്കിയത്.
വാക്സിന് 20 രാജ്യങ്ങളിൽ നിന്നായി 100 കോടി ഡോസ് ഓർഡർ ലഭിച്ചതായി റഷ്യൻ ഡയറക്ട് ഇൻവസ്റ്റ് മെൻറ് ഫണ്ട് മേധാവി കിറിൽ ദിമിത്രിയേവ് പറഞ്ഞു. തൻ്റെ പെൺമക്കളിൽ ഒരാൾക്ക് വാക്സിൻ പരീക്ഷണ ഘട്ടത്തിൽ നൽകിയിരുന്നതായി പുടിൻ അറിയിച്ചിരുന്നു.
ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിവർക്കാണ് വാക്സിൻ ആദ്യം നൽകിയത്. ഇവരിൽ വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലോകത്തെ ആദ്യ അംഗീകൃത വാക്സിൻ നിർമ്മാണത്തിന് റഷ്യ തുടക്കമിട്ടത്.