റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം:  ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ്  ദുരിതാശ്വാസ ക്യാമ്പുകളില്‍ 258 പേര്‍ താമസിക്കുന്നുണ്ട്. 96 കുടുംബങ്ങളിലെ  97 പുരുഷന്മാരും 120 സ്ത്രീകളും 41 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കൊല്ലം താലൂക്കിലാണ് ആറ് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍  കരുനാഗപ്പള്ളിയിലെ വിദ്യാധിരാജ എന്‍ എസ് എസ് കോളേജിലെയും അയണിവേലിക്കുളങ്ങരയിലെ ജോണ്‍ എഫ് കെന്നഡി സ്‌കൂളിലും പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ പിരിച്ചു വിട്ടു.

ഇരവിപുരത്തെ സെന്റ് ജോണ്‍സ് എച്ച് എസ് എസില്‍ 31 കുടുംബങ്ങളിലെ 37 പുരുഷന്മാരും 42 സ്ത്രീകളും 14 കുട്ടികളും അടക്കം 93 പേരുണ്ട്. ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യു പി സില്‍  25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പടെ 51 പേരാണുള്ളത്.

ആഗസ്റ്റ് 10 തിങ്കളാഴ്ച പനയം ഗവണ്‍മെന്റ് എച്ച് എസില്‍ ആരംഭിച്ച ക്യാമ്പില്‍ 13 കുടുംബങ്ങളിലെ 17 പുരുഷന്മാരും 19 സ്ത്രീകളും 11 കുട്ടികളുമടക്കം 47 പേരുണ്ട്. വാളത്തുംഗലിലെ ബോയ്സ് എച്ച് എസില്‍ ആരംഭിച്ച ക്യാമ്പില്‍ 38 പേരുണ്ട്. 15 കുടുംബങ്ങളിലെ 10 പുരുഷന്മാരും 19 സ്ത്രീകളും ഒന്‍പത് കുട്ടികളും.

വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച് എച്ച് എസില്‍ 11 കുടുംബങ്ങളിലെ 11 പുരുഷന്മാരും 15  സ്ത്രീകളും ഉള്‍പ്പടെ 26 പേരുണ്ട്. നെടുമ്പനയിലെ ബഡ്സ്     സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7016/Kollam-relief-camp-details-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *