റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപിക്കുന്നതിനെ എതിര്‍ത്ത 60 കാരന്‍ 150 കുത്തുകളോടെ കൊല്ലപ്പെട്ടു

August 12, 2020 - 1:04 pm

                  

റായ്പ്പൂര്‍:  പരസ്യമായി മദ്യപിക്കുന്നതിനെ എതിര്‍ത്ത 60കാരനെ അതിക്രൂരമായി കൊലപ്പെടുത്തി.ഝത്തീസ് ഘട്ടിലെ ഭിലായിലാണ്  സംഭവം. ആഗസ്റ്റ് 10ന് രാത്രി ഭക്ഷണത്തിന് ശേഷം വീടിന് സമീപത്തു കൂടി നടക്കുകയായി രുന്ന  വയോധികന്‍  രണ്ടുയുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നതും പുകവലി ക്കുന്നതും ശ്രദ്ധയില്‍ പെട്ടു.ആദ്യം അവഗണിച്ചെങ്കിലും പിന്നീട്   അവരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുകയും,   ഇത് പിന്നീട് വാക്കുതര്‍ക്കത്തിലേക്ക്   നയിക്കു കയും  ഒടുവില്‍   അക്രമണത്തിലെത്തുകയുമായിരുന്നു

വാക്കുതര്‍ക്കത്തിനിടയില്‍  പ്രതികളിലൊരാള്‍ വയോധികനെ കത്തികൊണ്ട് കുത്തുകയായിരുന്നു.  മദ്യലഹരിയിലായ യുവാക്കള്‍ 150 തവണയാണ്  കുത്തിയത്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ട്    തലക്കിടിച്ച്  കൊല പ്പെടുത്തുകയും ചെയ്യുകയായിരുന്നു.മര്‍ദ്ദനത്തിനിടെ   ഇദ്ദേഹത്തെ വീട്ടിലേക്ക് തളളിമാറ്റാന്‍ ശ്രമിച്ച മകനെ  പോലീസിലറിയിച്ചാല്‍  കൊന്ന് കെട്ടിത്തൂക്കുമെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തുകയും വീട്ടിനുളളില്‍  പൂട്ടുകയും ചെയ്തു.

പുറത്തിറങ്ങിയ മകന്‍ പിതാവിന്‍റെ മുറിവേറ്റ മൃതദേഹമാണ്  കണ്ടത്.പ്രതികളെ പോലീസ് കസ്റ്റടിയിലെടുത്തു. മദ്യലഹരിയിലാണ്കുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *