റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവജാത ശിശുവിനെ ആറാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നു

August 12, 2020 - 11:28 am

 

മുംബൈ: 25 കാരിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ആറാംനിലയില്‍ നിന്നും എറിഞ്ഞ് കൊന്നു. മുംബൈയിലാണ്  ഈ ദാരുണ സംഭവം അരങ്ങേറിയത്. മുംബൈയിലെ പാന്ത്നഗര്‍ ഗൗരീശങ്കര്‍ വാടിയിലെ ഫ്ളാറ്റില്‍ നിന്നാണ്  കുഞ്ഞിനെ വലിച്ചെറിഞ്ഞത്. അടുത്തദിവസം രാവിലെ അപ്പാര്‍ട്ടുമെന്‍റിലെത്തിയ  പാല്‍ക്കാരനാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിന്‍റെ  മൃതദേഹം കണ്ടത്. ഇയാള്‍ പോലീസിനേയും മറ്റു സുരക്ഷാ ജീവനക്കാരേയും വിവരമറിയിക്കുക യായിരുന്നു.

ഫ്ളാറ്റില്‍ ഗര്‍ഭിണികളാരെങ്കിലും ഉണ്ടായിരുന്നോയെന്ന് അവിടെയുളളവര്‍ക്കും നിശ്ചയമില്ലായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി മുഴുവന്‍ ജീവനക്കാരേയും നിരീക്ഷിക്കുന്നതിനിടയില്‍ അവശനിലയില്‍ പുറത്തേക്കിറങ്ങിയ 25 കാരിയില്‍   സംശയം തോന്നിയ വനിതാ പോലിസ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനക്കു ശേഷം ഇവരാണ്  പ്രസവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവിവാഹിതയായ യുവതി ഗര്‍ഭിണി ആയിരുന്നെന്ന വിവരം  ഫ്ളാറ്റില്‍ ആരും അറിഞ്ഞിരുന്നില്ല . പോലീസിന്റെ ചോദ്യം ചെയ്യലില്‍  യുവതി കുറ്റം സമ്മതിച്ചു.

പ്രസവശേഷം താഴേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന്   തലക്കേറ്റ മാരകമായ പരിക്കാണ്  മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം  റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന് ജനനസമയത്ത് ജീവനുണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *