കോവിഡ് മരുന്ന് ആര്‍എല്‍എഫ് 100 പ്രതീക്ഷ നല്‍കുന്നുവെന്ന് ഗവേഷകര്‍

ഹൂസ്റ്റണ്‍ : അവിപ്ടഡില്‍ എന്ന പേരിലറിയപ്പെടുന്ന  ആര്‍എല്‍എഫ് 100 എന്ന മരുന്ന് കോവിഡ്    രോഗികളില്‍  അത്ഭുതകരമായ   ഫലമുളവാക്കിയെന്ന്  ഗവേഷകര്‍.  ഹുസ്റ്റണിലെ ഒരാശുപത്രിയിലായിരുന്നു പരീക്ഷണം. വെന്‍റിലേറ്ററില്‍   കിടക്കുന്ന രോഗികളില്‍പോലും മരുന്ന് ഫലം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധിച്ച് ഗുരുതരമായ ശ്വാസകോശ  പ്രശ്നങ്ങള്‍ നേരിടുന്ന രോഗികളിലാണ്  ഈ മരുന്ന് പരീക്ഷിച്ച് വിജയിച്ചത്. മരുന്നിന്‍റെ രണ്ടാം ഘട്ട പരീക്ഷണമാണ് നടത്തിയത്.

വാസോ ആക്ടീവ് ഇന്‍ടെസ്റ്റിനല്‍പോളി പെപ്റ്റൈഡിന്‍റെ  ഒരു ഫോര്‍മുലേഷനാണ് അവിപ്ടഡില്‍ .   ന്യൂറോ ആര്‍എക്സ്,  റിലീഫ് തെറാപ്പിറ്റിക്സ് എന്നിവര്‍ ചേര്‍ന്നാണ് മരുന്ന് നിര്‍മ്മിച്ചത്. മനുഷ്യന്‍റെ ശ്വാസ കോശത്തെ കൊറോണാ വൈറസ് ബാധിക്കുന്നത് തടയാന്‍ ഈ മരുന്നിന്‍റെ ഉപയോഗത്തിലൂടെ കഴിയുമെന്ന് ന്യൂറോ ആര്‍എക്സ്  പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഗുരുതരമായി രോഗം ബാധിച്ച്   നാലുദിവസമായി വെന്‍റിലേറ്ററില്‍ കിടന്നിരുന്ന 54കാരന്‍  ഈ മരുന്നു കഴിച്ചതിലൂടെ സുഖം പ്രാപിച്ചതായി  പറയുന്നു. കൂടാതെ 15 ലധികം പേര്‍ ഈ മരുന്നുപയോഗിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നതായും ഇവര്‍ അവകാശ പ്പെടുന്നു.

 അണുബാധയില്‍ ഇത്രവേഗം സുഖപ്പെടുന്ന മറ്റൊരു മരുന്നും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നും ന്യൂറോ ആര്‍എക്സ് ചെയര്‍മാനും സിഇഒയുമായ പ്രൊഫ. ജൊനാഥാന്‍ ജൊവിറ്റ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →