റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്‍പത് വയസുകാരിയെ ബലാല്‍സംഗം ചെയ്ത മദ്രാസ അധ്യാപകന്‍ അറസ്റ്റില്‍

August 11, 2020 - 12:12 pm

റായ്പൂര്‍: ഛത്തിസ്ഗഢിലെ റായ്പൂരില്‍ ഒന്‍പതുവയസുകാരിയെ ബലാത്സംഗം ചെയ്ത 25 കാരനായ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. പീഡനത്തെ തുടര്‍ന്ന് കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി അറബി പഠിപ്പാക്കാനെത്തിയതായിരുന്നു ഇയാള്‍. 15ദിവസമായി ഇയാള്‍ കുട്ടിയെ പഠിപ്പിക്കാന്‍ എത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയത്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ കുറ്റം, ഭീഷണിപ്പെടുത്തല്‍), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ എന്നിവ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് ഖമര്‍ദിഹ് പൊലീസ് ഓഫീസര്‍ മംത ശര്‍മ അലി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *