മിലാന്‍: കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍ മിലാനും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ഓസ്ട്രിയന്‍ ക്ലബ്ബായ ലാസ്‌കിനെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ അവസാന എട്ടിലെത്തിയത്. ഇന്റര്‍ മിലാൻ എതിരില്ലാത്ത രണ്ട് ഗോളിന് സ്പാനിഷ് ക്ലബ് ഗെറ്റാഫയെ മറികടന്നു. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ കോപ്പന്‍ഹേഗനെയാകും നേരിടുക.
ഇരുപാദങ്ങളിലുമായി 7-1ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ജെസ്സെ ലിംഗാര്‍ഡ്, അന്തോണി മാര്‍ഷ്യല്‍ എന്നിവരാണ് മാഞ്ചസ്റ്ററിനായി വലകുലുക്കിയത്. ഫിലിപ്പ് വീസിംഗറാണ് ലാസ്‌ക്കിനായി ഗോൾ നേടിയത്.
ഇന്റര്‍- ഗെറ്റാഫെ മത്സരം ഏകപാദമായിരുന്നു. ജര്‍മനിയില്‍ നടന്ന മത്സരത്തില്‍ റൊമേലു ലുകാകു, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ എന്നിവരാണ് ഇന്ററിന്റെ ഗോളുകള്‍ നേടിയത്.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ബയേര്‍ ലെവര്‍ക്യൂസന്‍ റേഞ്ചേഴ്‌സിനേയും സെവിയ്യ റോമയേയും നേരിടും.



