അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനില്‍ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെയും കൊവിഡ് വൈറസ് ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്. അതായത് 10 ലക്ഷത്തോളം പേരെ വൈറസ് ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിള്‍ 9500 പേരിലായി നടത്തിയ ആന്റിജന്‍ ടെസ്റ്റിനെ തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അഫ്ഗാന്‍ ആരോഗ്യ മന്ത്രി അഹമ്മദ് ജാവേദ് ഉസ്മാനി പറഞ്ഞു. രാജ്യത്ത് ഇതുവരെ 36000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 1200 മരണമാണ് ഉണ്ടായിട്ടുള്ളത്.



