മുംബെ: മുംബെയിലെ ഒരു നിശാക്ലബിന്റെ ഉടമയാണ് റിയാൻ. നിശാക്ലബ്ബ് സന്ദർശനത്തിനിടെ അടുപ്പത്തിലായ മിനിഷയും റിയാനും 2015 ലാണ് വിവാഹിതരായത്.
അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ലളിതമായ ചടങ്ങിലൂടെയായിരുന്നു വിവാഹം. ഇനി ഒന്നിച്ചു പോവുക സാധ്യമല്ലെന്ന് തോന്നിയതിനാൽ തങ്ങൾ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിനിഷ പറയുന്നു.
ഷൂജിത് സിർക്കാരിന്റെ 2005 ലെ യഹാനിലെ മികച്ച അഭിനയത്തിലൂടെയാണ് മിനിഷ ലാമ്പ പ്രശസ്തയാകുന്നത്. 2007 ൽ ഇറങ്ങിയ ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, 2008 ലെ ബച്ന എയ് ഹസീനോ എന്നീ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

