കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ കേരളത്തെ പിന്തുടരുന്നു. ഇത്തവണയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി തയ്യാറെടുക്കുന്നു.

തൃശ്ശൂര്‍: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുര്‍ബലപ്പെട്ടതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ സീസണില്‍ ശരാശരി കിട്ടേണ്ട മഴയേക്കാള്‍ താരതമ്യേനെ കുറഞ്ഞ അളവിലാണ് മഴ പെയ്തിട്ടുള്ളത്. കേരളത്തില്‍ മൊത്തം 23% മഴകുറവാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയൊഴിച്ചാല്‍ ബാക്കി എല്ലാ ജില്ലകളിലും മഴക്കുറവ് അനുഭവപ്പെട്ടു. കോഴിക്കോട് 6% അധികം മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. അവിടെ 44.5% കുറവ് രേഖപ്പെടുത്തി. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളില്‍ ഏറെക്കുറെ സാധാരണനിലയില്‍ തന്നെ മഴ ലഭിച്ചു.

ഓരോ ജില്ലയിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആകെ കിട്ടിയ മഴയുടെയും സാധാരണ നിലയില്‍ കിട്ടേണ്ട മഴയുടെയും ഗ്രാഫ് താഴെ കൊടുക്കുന്നു (മഴയുടെ അളവ് മില്ലി മീറ്ററില്‍).

മഴ ലഭ്യതയിലുണ്ടായ ഈ കുറവ് അടുത്ത രണ്ടു മാസങ്ങളില്‍ നികത്തപ്പെടുമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി മഴയുണ്ടായാല്‍ വെള്ളപ്പൊക്ക സാധ്യതയും തള്ളികളയാനാകില്ല. വരും ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അസാധാരണമായ ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉണ്ടായ മഴയും വെള്ളപ്പൊക്കവും ഈ വർഷവും ആവർത്തിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Share
അഭിപ്രായം എഴുതാം