റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യബസുകള്‍ ശനിയാഴ്ച (01-08-2020)മുതല്‍ പണിമുടക്കുന്നു; സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് 9000ഓളം ബസുകള്‍

July 31, 2020 - 12:11 pm

കൊച്ചി: ശനിയാഴ്ച മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. 9000ഓളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍നിന്ന് ഒഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ജിഫോം നല്‍കിയത്. ശരാശരി 25,000 രൂപ കലക്ഷന്‍ ഉണ്ടായിരുന്ന ഒരു ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം ഇപ്പോള്‍ 3000 രൂപയോളം പ്രതിദിന നഷ്ടമാണ്. ഈ രീതിയില്‍ പിടിച്ചുനില്‍ക്കാനാവാത്തതുകൊണ്ടാണ് ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.

9000 ഓളം ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസില്‍നിന്ന് മാറി നില്‍ക്കുകയാണന്നും നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ഗതാഗതവകുപ്പിന് ജിഫോം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ബസുകള്‍ ശനിയാഴ്ചമുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. അതേസമയം ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടിനല്‍കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *