റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

“എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി….” ഐശ്വര്യറായിയും ആരാധ്യയും കോവിഡ് രോഗവിമുക്തരായി എന്ന സന്തോഷവിവരം പങ്കിട്ട് അഭിഷേക് ബച്ചന്‍.

July 27, 2020 - 9:52 pm

മുംബൈ: ഐശ്വര്യറായിയും ആരാധ്യയും കോവിഡ് രോഗവിമുക്തരായി ആശുപത്രി വിട്ടു.
അഭിഷേക് ബച്ചന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രേക്ഷകരോട് സന്തോഷവിവരം പങ്കിട്ടു. “എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി…. കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി.
ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ തുടരും.”

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അമിതാബ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ എന്നിവരെ മുംബൈ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *