റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓമല്ലൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ആറ്റരികം റോഡിന് ഒടുവില്‍ ശാപമോക്ഷം

July 24, 2020 - 3:08 pm

പത്തനംതിട്ട : ഓമല്ലൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ഏറെ ശോചയനീയ അവസ്ഥയിലായിരുന്ന ആറ്റരികം റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. 25 ലക്ഷം രൂപയാണ്  നിര്‍മാണ പ്രവൃത്തിക്കായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപയും 10 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നുമാണ് പ്രവൃത്തിക്കായി വകയിരിത്തിരിക്കുന്നത്.

ഓമല്ലൂര്‍ പഞ്ചായത്തില്‍ വാഴമുട്ടത്ത് അച്ചന്‍കോവിലാറിന്റെ തീരത്ത് കൂടിയുള്ള ആറ്റരികം റോഡിന്റെ 600 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റിംഗ് കഴിയുമ്പോള്‍ ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് എംഎല്‍എ പറഞ്ഞു. റോഡിന്റെ പൂര്‍ത്തീകരണത്തോടെ ഏറെക്കാലമായി പ്രദേശവാസികള്‍ അനുഭവിച്ച യാത്രാദുരിതത്തിന് പരിഹാരമാകുമെന്നും എംഎല്‍എ പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6378/fund-passed-for-aattarikkam-road-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *