റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ നീക്കംചെയ്യണമെന്ന ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളി

July 23, 2020 - 12:29 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി ഡിപ്ലോമാറ്റ് ചാനല്‍വഴി നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഭീമ ജ്വല്ലറിയെ വലിച്ചിഴക്കുന്നുവെന്നാരോപിച്ചാണ് ബി ഗോവിന്ദന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയത്.

ഭീമാ ജ്വല്ലറി ഉടമ യുഎ ഇ കോണ്‍സുലേറ്റില്‍ സ്വപ്ന സുരേഷിനൊപ്പം പങ്കെടുത്ത ചടങ്ങും ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി രംഗത്തെത്തിയിരുന്നു. യുഎ ഇ കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ഭീമ ജ്വല്ലറി ഉടമ ഭീമ ഗോവിന്ദന്റെ സാന്നിധ്യം അന്വേഷിക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവനും ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഐടി ആക്ടിലെ പ്രത്യേക അധികാരമുപയോഗിച്ച് മാനനഷ്ടമുണ്ടാക്കുന്ന പോസ്റ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭീമ ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *