റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിമാലി പീച്ചാട് ഭാഗത്ത് കൈയേറ്റം ആരോപിച്ച് കൃഷിഭൂമിയിലെ വിളകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു

July 22, 2020 - 11:01 am

അടിമാലി: പീച്ചാട് പ്ലാമല ഭാഗത്ത് ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ വനപാലക സംഘം ഏലംകൃഷി വെട്ടിനശിപ്പിച്ചു. 20 ഏക്കറോളം സ്ഥലത്തെ വിവിധ കൃഷികളാണ് മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വെട്ടിക്കളഞ്ഞത്. മലയാറ്റൂര്‍ വനമേഖലയിലെ സംരക്ഷിത വനഭൂമിയാണെന്ന പേരിലായിരുന്നു അതിക്രമം. മൂന്നാര്‍ ഡിഎഫ്ഒ എം വിജി കണ്ണന്‍, അടിമാലി റേഞ്ച് ഓഫീസര്‍ ജോജി ജോണ്‍, മൂന്നാര്‍ റേഞ്ച് ഓഫീസര്‍ ഹരീന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കൃഷിഭൂമി നശിപ്പിച്ചത്. രാവിലെ 10 മണിയോടെയാണ് വനപാലക സംഘം എത്തിയത്.

ഏലച്ചെടികള്‍ നശിപ്പിച്ചുതുടങ്ങിയതോടെ പ്രതിഷേധവുമായി കര്‍ഷകരും രംഗത്തെത്തി. 10 ഏക്കറോളം സ്ഥലത്തെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് 61 കര്‍ഷകരുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികള്‍ നടന്നുവരുന്നതിനിടെയാണ് വനംവകുപ്പിന്റെ ഒഴിപ്പിക്കല്‍ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *