തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍ വരെ കൂടെയുണ്ടിയിരുന്നു.
ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും റെയ്ഡ് നടന്നു. ശിവശങ്കരന്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ട്. ബുധനാഴ്ച 4. 20 ഓടെ കസ്റ്റംസിലെ മൂന്ന് ഉദ്യോഗസ്ഥർ ശിവശങ്കരൻ താമസ സ്ഥലത്ത് എത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് നൽകി. മുൻഭാഗത്തെ ഗേറ്റിൽ മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നതിനാൽ അവരെ ഒഴിവാക്കുന്നതിനായി പിൻഭാഗത്തു കൂടിയാണ് ശിവശങ്കരൻ ജി എസ് ടി ഭവനിലെ കസ്റ്റംസ് ഓഫീസിലേക്ക് പുറപ്പെട്ടത്. ഒരു ചുവന്ന ആൾട്ടോ കാറിൽ സാധാരണ നിലയിലാണ് കസ്റ്റംസ് ഓഫീസിൽ പരിസരത്ത് എത്തിയത്. അഞ്ചരമണിക്ക് കൊച്ചി കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറുടെ മുൻപിൽ ചോദ്യംചെയ്യലിന് ശിവശങ്കരൻ ഹാജരായി.
ചോദ്യംചെയ്യൽ ആരംഭിച്ചതോടെ അസിസ്റ്റൻറ് കമ്മീഷണർ രാമമൂർത്തി ഒഴികെ മറ്റെല്ലാവരും മുറിവിട്ടു. വീഡിയോ കോൺഫറൻസിങ്ങിലൂടെ കൊച്ചിയിൽ നിന്ന് കസ്റ്റംസ് കമ്മീഷണറും ചോദ്യം ചെയ്യലിൽ ചേർന്നു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ശിവശങ്കരൻ താമസസ്ഥലത്തും സ്വപ്ന സുരേഷ്, സരിത, സന്ദീപ് നായർ എന്നിവരുമായി സംഘടിപ്പിക്കാറുള്ള ഹോട്ടലിലും കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ സമാഹരിച്ചു. അവിടെ താമസിച്ച് അവരുടെ വിവരങ്ങളും ശേഖരിച്ചു. ജൂലൈ 1- 2 തീയതികളിൽ അവിടെ നാലു പേർ താമസിച്ചത് ആയി കണ്ടെത്തി. കള്ളക്കടത്തുമായുള്ള അവരുടെ ബന്ധത്തെപ്പറ്റി അന്വേഷണവും ആരംഭിച്ചു. താമസസ്ഥലത്തും ഹോട്ടലിലും നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയും കൂടി ആയിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യൽ. ഡിജിറ്റൽ രേഖകളുടെ കൂടി വിശദാംശങ്ങൾ വച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് എല്ലാം തൃപ്തികരമായി മറുപടി പറയുവാൻ ശിവശങ്കരന് കഴിഞ്ഞില്ല. എൻഐഎയുടെ കസ്റ്റഡിയിലുള്ള പ്രതികളുടെ ഫോണിൻറെ ടവർ ലൊക്കേഷൻ, അതേ പരിധിയിൽ തന്നെ കാണപ്പെട്ട ശിവശങ്കരന്റെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങളിലും നൽകിയ മൊഴിയിലും വൈരുദ്ധ്യം ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. എൻ ഐ എ യുടെ അന്വേഷണ വിവരങ്ങൾ കൂടി സ്വീകരിച്ചുകൊണ്ടാണ് ചോദ്യം ചെയ്യൽ നടന്നത്.
ചോദ്യംചെയ്യൽ 7 മണിക്കൂർ പിന്നിട്ടതോടെ കസ്റ്റംസ് ഓഫീസ് കോമ്പൗണ്ടിൽ നിന്ന് മാധ്യമപ്രവർത്തകരെ പുറത്തേക്ക് അയച്ചു. രാത്രി 12 മണിയോടുകൂടി ശിവശങ്കരൻറെ താമസസ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന് പുറത്തും ശിവശങ്കരൻറെ താമസസ്ഥലത്തിന് പുറത്തുമായി മാധ്യമപ്രവർത്തകരുടെ സംഘങ്ങൾ രാത്രിയിൽ കാത്തുനിന്നിരുന്നു.
പുലർച്ചെ രണ്ടേകാൽ മണിയോടുകൂടി കസ്റ്റംസ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ പുറത്തേക്ക് പോയി. പിന്നാലെ ശിവശങ്കരനുമായി രണ്ടാമത്തെ വാഹനവും പൂജപ്പുരയിലേക്ക് പുറപ്പെടുകയായിരുന്നു.