തിരുവനന്തപുരം: ചീഫ് കെമിക്കൽ ലാബോറട്ടറിയിലെ സയന്റിഫിക്ക് ഓഫീസർ രവീന്ദ്രൻ ( 45 ) ഭാര്യ കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അദ്ധ്യാപക ട്രെയിനറുമായ അജിതാ കുമാരി ( 45 ) എന്നിവർ പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് മരിച്ച കേസിൽ പ്രതിയായ അരുവിക്കര സ്വദേശി ഉണ്ണിക്കൃഷ്ണനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. ഏഴേമുക്കാൽ വർഷം കഠിന തടവും 50, 200 രൂപ പിഴയൊടുക്കുവാനുമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ അസിസ്റ്ററ്റ് സെഷൻസ് കോടതിയുടെ വിധി.
തിരുവനന്തപുരം ചേട്ട നാലു മുക്ക് ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്കിന് മുന്നിലായിരുന്നു അപകടം. 2008 ഫെബ്രുവരി 27-ന് വെളുപ്പിന് 4.40 ഓടെയായിരുന്നു സംഭവം. ചാക്ക അനന്തപുരി ആശുപത്രിയിൽ കുടിവെള്ളമെത്തിച്ച ശേഷം അമിത വേഗതയിൽ മടങ്ങുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഫുട് പാത്തില്‍ സ്ഥാപിച്ച ലോഹ നിർമ്മിത ക്രാഷ് ബാരിക്കേഡുകൾ തകർത്ത് ദമ്പതികളെ മതിലിൽ ചേർത്തി ഇടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്.
ഡ്രൈവിംങ് പരിശീലനതിന്റെ ഭാഗമായി ലോറിയുടെ ക്ലീനർ ഉണ്ണികൃഷ്ണനാണ് ലൈസൻസില്ലാതെ വാഹനമോടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലേണേഴ്സ് ലൈസൻസ് മാത്രമാണ് ഇയാൾക്കണ്ടായിരുന്നത്.