റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏറെ അപകടകാരികളായ വിദേശ നിർമ്മിത ഡ്രോണുകൾ ഇന്ത്യ സ്വന്തമാക്കുന്നു

July 14, 2020 - 12:59 pm

ന്യൂഡല്‍ഹി: യു എസിലും ഇസ്രേയലിലും നിർമ്മിക്കുന്ന ഡ്രോണുകൾ വാങ്ങുവാനാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. അമേരിക്കയുടെ റാവൻ ഇസ്രയേൽ പ്രതിരോധ വകുപ്പിന്റെ സ്പൈക്ക് ഫയർ ഫ്ലൈ എന്നീ ഡ്രോണുകളാണ് കരസേന വാങ്ങുന്നത്.

ചൈനീസ് അധിനിവേശ ഗ്രാമങ്ങളിലെ സ്ഥിതിഗതികൾ ആശങ്ക ജനിപ്പിക്കുന്നതിനിടെയാണ് സൈന്യം കരുതൽ ശക്തമാക്കുന്നത്. മേഖലകളിൽ കർശന നിരീക്ഷണം നടത്തുവാനാണ് ഡ്രോണുകൾ വാങ്ങുന്നത്.

റാവെൻ ഡ്രോണുകൾ പത്ത് കിലോമീറ്റർ നിരീക്ഷണ പരിധിയുള്ളതും 500 അടി ഉയരെ 100 കിലോമീറ്റർ വേഗതയിൽ പറക്കുവാൻ കഴിവുള്ളതുമാണ്. ഇസ്രയേലി നിർമ്മിത കാമികാസേ ഡ്രോണുകള്‍ ഒരേ സമയം നിരീക്ഷണത്തിനും ശത്രു സങ്കേതങ്ങൾ ആക്രമിക്കാനും ചാവേർ ആക്രമണത്തിന് പോലും സാധ്യതയുള്ളതുമാണ്.

ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡ് സ് നിലവിൽ ഇത്തര ഡ്രോണുകൾ ഉപയോഗിക്കുന്നവരാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *