റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡ് സർവ്വകലാശാലയിലും വാക്സിന്‍ ഉത്പാദനം; ഒന്നാംഘട്ടം പരീക്ഷണം ആരംഭിച്ചു.

July 14, 2020 - 12:23 pm

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് സര്‍വ്വകലാശാല ഉത്പാദിപ്പിച്ച മോളിക്കുലാര്‍ ക്ലാമ്പ് എന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ടക്ലിനിക്കല്‍ പരീക്ഷണം തുടങ്ങിയതായി അധികാരികള്‍ അറിയിച്ചു. ന്യൂക്ലിയസ് നെറ്റ്വര്‍ക്കിന്റെ പ്രിസ്‌ബേന്‍ ക്ലിനിക്കിനാണ് വാക്‌സില്‍ നല്‍കാനുള്ള ചുമതല.

ആദ്യഘട്ടപരീക്ഷണം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 18-നും 55-നും ഇടയില്‍ പ്രായം വരുന്ന 120 സന്നദ്ധരിലാണ് പരീക്ഷണം തുടങ്ങിയിരിക്കുന്നത്.

നാല് ആഴ്ച കൂടുമ്പോള്‍ രണ്ട് ഡോസ് വീതം കുത്തി വയ്ക്കും. വാക്‌സിന്‍ പ്രോജക്ട കോ ലീഡര്‍ പ്രൊഫ. പോള്‍ യംഗ് പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ ഫലം ലഭ്യമാകും. ഒന്നാംഘട്ടം വിജയകരമായാല്‍ കൂടുതല്‍ പേരിലേക്ക് പരീക്ഷമം വ്യാപിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *