റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിപാലിക്കേണ്ട മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയ്‌ക്കെതിരേ പൊലീസ് കേസെടുത്തു

July 13, 2020 - 2:32 pm

പത്തനംതിട്ട: സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും യുവാവിനുമെതിരേ പോലീസ് കേസെടുത്തു. ജൂണ്‍ 29ന് ബിന്ധ്യ(38) എന്ന വീട്ടമ്മയെ കാണാതായതിന് വെച്ചൂച്ചിറ പോലീസ് കേസെടുത്തിരുന്നു. ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ബിന്ധ്യ വെച്ചൂച്ചിറയിലുള്ള രാജീവ് എന്നയളോടൊപ്പം പോയതാണെന്ന് വിവരം കിട്ടി. രാജീവിന് ഭാര്യയും രണ്ടര വയസുള്ള മകനും, ബിന്ധ്യക്ക് 15ഉം 10ഉം വയസുള്ള മക്കളുമുണ്ട്. മുദ്രപത്രം വാങ്ങാന്‍ എരുമേലിക്ക് പോകുന്നു എന്നുപറഞ്ഞാണ് ബിന്ധ്യ വീട്ടില്‍നിന്നു പോയതെന്ന് ഭര്‍ത്താവ് അനില്‍കുമാര്‍ പറഞ്ഞു.

കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ഇരുവരെയും പ്രതികളാക്കി കേസ് എടുത്തു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് വെച്ചൂച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ഇവരെ വെച്ചൂച്ചിറയില്‍ കൊണ്ടുവന്നു. ബിന്ധ്യ തന്റെ സ്വര്‍ണചെയിനും മൂന്നു മോതിരവും 43,000 രൂപയ്ക്ക് എരുമേലിയില്‍ വിറ്റശേഷം രാജീവിനൊപ്പം എറണാകുളത്തിന് പോവുകയാണുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *