ദിസ്പുര്‍: ഇന്ത്യയില്‍ ഇപ്പോള്‍ ജീവനോടെ ശേഷിക്കുന്ന ഏക സ്വര്‍ണക്കടുവ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുന്നു. അസമിലെ കസിരംഗ നാഷണല്‍ പാര്‍ക്കിലുള്ള സ്വര്‍ണക്കടുവയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിട്ടുള്ളത്. ഐഎഫ്എസ് ഓഫിസര്‍ പര്‍വീണ്‍ കശ്വാനാണ് ട്വിറ്ററില്‍ സ്വര്‍ണക്കടുവയുടെ ചിത്രം പങ്കുവച്ചത്.
ജനിതകമാറ്റം മൂലമാണ് കടുവകള്‍ക്ക് ഇത്തരത്തില്‍ സ്വര്‍ണനിറം ലഭിക്കുന്നത്. ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരം സ്വര്‍ണക്കടുവകള്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മയുരെഷ് ഹെന്‍ഡ്രേ ആണ് ഈ പെണ്‍കടുവയുടെ ഫോട്ടോ എടുത്തത്. ഈ കടുവയുടെതന്നെ 2019ല്‍ എടുത്ത ഒരു മനോഹര ചിത്രവും ഇദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.



