റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
July 11, 2020 - 4:56 pm

ഉജ്ജൈന്‍ : 8 പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഗ്യാങ്സ്റ്റര്‍ വികാസ് ദുബെയെ കൈവിലങ്ങ് അണിയിച്ച പോലീസ് ഉദ്യാഗസ്ഥന്‍ തന്‍റെ ജീവന് ഭീഷണിയെന്ന് വിജയ് രാത്തോർ.

ഗ്യാങ്സ്റ്റര്‍ വികാസ് ദുബെ മാഹാകാല്‍ അമ്പലത്തില്‍ വച്ചാണ് പിടിക്കപ്പെട്ടത്. ആവിടത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര്‍ പോലീസിനെ വിവരമറിയച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. ഈ ദൗത്യം നിര്‍വഹിച്ച പോലീസ് വിജയ് രാത്തോര്‍ തന്റെ ജീവനും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പറയുന്നു. കസ്റ്റഡിയിലെടുത്ത് കൊണ്ടു വരുമ്പോള്‍ വികാസ് ദുബെ ‘ബിടു ബിടു’ എന്ന് വിളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അയാളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്. അയാളുടെ കൂടെയുള്ളവര്‍ ഉജ്ജൈനില്‍ ഉണ്ടെങ്കില്‍ തന്നെയും തന്റെ കുടുംബത്തിനേയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഭയക്കുന്നുവെന്ന് വിജയ് രാത്തോര്‍ പറയുന്നു. വികാസ് ദുബെയെ കൈവിലങ്ങ് ഇടുന്ന ഫോട്ടോ എല്ലാ പേപ്പറുകളിലും വന്നിട്ടുണ്ട്.

കൈവിലങ്ങ് ഇടുമ്പോള്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. ‘ഞാന്‍ ഉത്തര്‍പ്രദേശിലായിരുന്നെങ്കില്‍ തന്റെ കയ്യും കാലും വെട്ടിയിട്ട് തന്റെ വീടും കത്തിച്ചുകളയുമായിരുന്നു.’ എന്നാണ് കൈവിലങ്ങ് ഇടുമ്പോള്‍ വികാസ് ദുബെ തന്നോട് പറഞ്ഞത്. ‘എന്‍റെ കയ്യില്‍ വിലങ്ങിടാന്‍ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല’ എന്ന് വികാസ് ആവര്‍ത്തിച്ച് പറഞ്ഞു. വണ്ടിയിലേക്ക് കയറ്റുമ്പോള്‍ വളരെയധികം മോശമായ വാക്കുകളില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ദേഷ്യം സഹിക്കാനാകാതെ അടിക്കേണ്ടി വന്നു എന്നും രാത്തോർ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *