റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വർക്കല സബ് അർ.ടി. ഓഫീസ് ഉദ്ഘാടനം ചെയ്തു

July 11, 2020 - 1:31 pm

തിരുവനന്തപുരം: വർക്കല സബ് ആർ.ടി. ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫെറെൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലാണ്. മോട്ടോർ വാഹന വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും ആർ.ടി. ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളിൽ അവ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ആർ.ടി.ഒ., ഒരു വെഹിക്കിൾ ഇൻസ്പെക്ടർ, രണ്ട് അസി. വെഹിക്കിൾ ഇൻസ്പെക്ടർമാർ, ഒരു അക്കൗണ്ടന്റ്, രണ്ട് ക്ലറിക്കൽ സ്റ്റാഫ് എന്നിവർ പുതിയ ഓഫീസിന്റെ പ്രവർത്തനത്തിനായി ആദ്യ ഘട്ടത്തിലുണ്ടാകും. കെഎൽ 81 ആണ് വർക്കലയുടെ രജിസ്ട്രേഷൻ നമ്പർ. വർക്കല സബ് ആർ.ടി. ഓഫീസ് യാഥാർത്ഥ്യമായതോടെ ഇനി വാഹന സംബന്ധമായ കാര്യങ്ങൾക്ക് ആറ്റിങ്ങൽ ആർ.ടി. ഓഫീസിൽ പോകേണ്ടിവരില്ല.

ചടങ്ങിൽ വി. ജോയി.എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി., നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്,  പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അസീം ഹുസൈൻ, വർക്കല ജോയിന്റ് ആർ.ടി.ഒ. എ. കെ. ദിലു, മോട്ടോർ വൈക്കിൾ ഇൻസ്‌പെക്ടർ ശരത് ചന്ദ്രൻ, വാർഡ് കൗൺസിലർ ജയശ്രീ ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്പോർട് ഓഫീസർ സാജൻ തുടങ്ങിയവർ പങ്കെടുത്തു. 

ബന്ധപ്പെട്ട രേഖ: hattps://keralanews.gov.in/6053/Varkala-RT-office-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *