റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് വെബ്ബിനാര്‍ സംഘടിപ്പിച്ചു

July 10, 2020 - 3:42 pm

തിരുവനന്തപുരം: കോവിഡ് കാലം ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട്  ഫീല്‍ഡ് ഔട്ട്റീച്ച് ബ്യാറോ   ഇന്ന് വെബ്ബിനാര്‍   സംഘടിപ്പിച്ചു. വളാഞ്ചേരി മര്‍ക്കസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ മറുതോങ്കര ഗവ.  ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഗേഷ് കുമാര്‍ ജി.എസ് ക്ലാസ് എടുത്തു.

ആയുര്‍വേദത്തിലെ വിവിധ പ്രതിരോധ ശേഷി വര്‍ദ്ധനവ് മാര്‍ഗ്ഗങ്ങളെക്കുറിച്ചും കോവിഡ് കാലത്ത് പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മര്‍ക്കസ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സി.പി. മുഹമ്മദ് കുട്ടി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ അഷ്കര്‍ അലി, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍, ശ്രീ സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *