ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും ആയുഷ് മന്ത്രാലയവും ‘ആയുർവേദ ആഹാര’ ഉൽപ്പന്നങ്ങൾക്കായി ചട്ടങ്ങൾ രൂപീകരിച്ചു

May 12, 2022

ആയുഷ് മന്ത്രാലയവും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്എസ്എസ്എഐ) ‘ആയുർവേദ ആഹാര’ വിഭാഗത്തിന് കീഴിൽ വരുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച ചട്ടങ്ങൾ രൂപീകരിച്ചു. ഈ സമഗ്രമായ സംരംഭം ഗുണനിലവാരമുള്ള ആയുർവേദ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണം …

കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ FSSAI യുടെ ‘ ദർശനം 2050’ നു പ്രോത്സാഹനം നൽകുന്നതുമായി ബന്ധപ്പെട്ട അന്തർ മന്ത്രിതല യോഗം കേന്ദ്രമന്ത്രി ഡോ. ഹർഷവർദ്ധന്റെ അധ്യക്ഷതയിൽ ചേർന്നു

October 15, 2020

‘ശരിയായത് ഭക്ഷിക്കൂ ഇന്ത്യ’ (ഈറ്റ് റൈറ്റ് ഇന്ത്യ) മുന്നേറ്റവുമായി ബന്ധപ്പെട്ട, ദർശനം 2050 സാക്ഷാത്കരിക്കുന്നതിനായി, വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ നടപടികൾ ആവിഷ്കരിക്കുന്നതിന്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്ന് നടന്ന അന്തർ മന്ത്രിതല യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, FSSAI പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭക്ഷണത്തിലൂടെ ഉള്ള രോഗങ്ങൾക്കായി 15 ബില്യൺ അമേരിക്കൻ ഡോളർ സാമ്പത്തിക ചെലവ് വരുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 2005 അപേക്ഷിച്ച് 2015 ഓടുകൂടി അമിതവണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. പുരുഷന്മാരിൽ ഇത് 9.3 ശതമാനത്തിൽനിന്ന് 18.6 ശതമാനമായും സ്ത്രീകളിൽ 12.6 ശതമാനത്തിൽനിന്ന് 20.7 ശതമാനമായും വർദ്ധിച്ചു. പകർച്ചവ്യാധി ഇതര രോഗങ്ങളിൽ നിന്നുള്ള മരണത്തിലും ഈ കാലയളവിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ, ഫിറ്റ് ഇന്ത്യ, ഈറ്റ് റൈറ്റ് ഇന്ത്യ മുന്നേറ്റങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും എന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത 10 വർഷം കൊണ്ട് തന്നെ ഈ മുന്നേറ്റങ്ങളുടെ ഫലം കാണാനാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യ ശരീരത്തിന് വേണ്ട അവശ്യം സൂക്ഷ്മ പോഷണങ്ങൾ 130 കോടി ജനങ്ങളിലെ പകുതിയിലധികം പേർക്കും ലഭിക്കുന്നില്ലെന്നും, ഭക്ഷ്യസുരക്ഷയെക്കാൾ പോഷക സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള ഒരു മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്, എല്ലാ മന്ത്രാലയങ്ങളും ചേർന്ന് ഒരു കർമ്മ പദ്ധതിക്ക് രൂപം നൽകാനും, പദ്ധതിയുടെ ലക്ഷ്യങ്ങൾ, നയപരിപാടി എന്നിവ തീരുമാനിക്കാനും സംയുക്ത ശ്രമം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ്-19 വ്യാപനം തടയുവാന്‍ ചില മുന്‍കരുതലുകള്‍

July 3, 2020

ന്യൂഡല്‍ഹി: എഫ് എസ് എസ് എ ഐ (FSSAI) പച്ചക്കറികളുടേയും പഴങ്ങളുടേയും ശുചിത്വപാലനത്തിനുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി:- • പായ്ക്കറ്റിലോ ബാഗിലോ വാങ്ങിയ പഴങ്ങളും പച്ചക്കറികളും കുറച്ച് സമയം വൃത്തിയായ ഒരു സ്ഥലത്തു മാറ്റി സൂക്ഷിക്കുക. • ഇളം ചൂടുവെള്ളമുള്ള ടബ്ബില്‍ …