റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസ്ഥികൂടം കാണപ്പെട്ടതും യുവാവിന്റെ തിരോധാനവും ചുരുളഴിയുന്നില്ല; ജിഷ്ണുവിന്റെ ബാഗും സ്വര്‍ണമാലയും എവിടെ പോയി

July 1, 2020 - 6:36 pm

കോട്ടയം: മറിയപ്പള്ളിയില്‍ അസ്ഥികൂടം കാണപ്പെട്ടതും യുവാവിന്റെ തിരോധാനവും ചുരുളഴിയുന്നില്ല. ജിഷ്ണുവിന്റെ ബാഗും സ്വര്‍ണമാലയും എവിടെ പോയി എന്നതാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യം. വൈക്കത്തുനിന്നു കാണാതായ കുമരകം ബാറിലെ ജീവനക്കാരന്‍ കുടവെച്ചൂര്‍ സ്വാമികല്ല് വെളുത്തേടത്തുചിറയില്‍ ജിഷ്ണു (23)വിന്റെ മരണത്തിലെ ദുരൂഹതയാണ് ഇതേവരെ തെളിയാത്തത്.

മറിയപ്പള്ളിയില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുകയറി കിടന്ന സ്ഥലത്ത് എക്‌സകവേറ്റര്‍ ഉപയോഗിച്ചു കാട് നീക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ അസ്ഥികൂടത്തിനു സമീപത്തുനിന്ന് വസ്ത്രങ്ങള്‍, പഴ്‌സ്, ചെരുപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈക്കത്തുനിന്നു കാണാതായ ജിഷ്ണു(23)വിന്റേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ഡിഎന്‍എ പരിശോധനാഫലം ലഭിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ അസ്ഥികൂടം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുകയുള്ളൂ. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ജി ജയദേവിനു പരാതി നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *