റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്, ലൈറ്റര്‍ വഴിയും കൊറോണ തേടിയെത്തും

June 30, 2020 - 2:47 pm

സിഗരറ്റ് ലൈറ്ററും കൊറോണ ബാധയ്ക്ക് കാരണമാവുന്നു. മെല്‍ബണിലാണ് ഇത്തരത്തില്‍ കൊറോണ പടര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ച(28-06-20)ന് മെല്‍ബണിലെ വിക്ടോറിയയില്‍ മൂന്നുമാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 49 പുതിയ കേസുകളില്‍ നാലെണ്ണം ചികില്‍സയില്‍ ഇരുന്നവര്‍ക്കും 26 എണ്ണം പതിവ് പരിശോധനയിലൂടെ കണ്ടെത്തിയതാണ്. എന്നാല്‍ ശേഷിക്കുന്ന 19 എണ്ണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നാല് കേസുകളിലൊന്ന് മെല്‍ബണിലെ സ്റ്റാംഫോര്‍ഡ് പ്ലാസ ഹോട്ടലില്‍ ഉണ്ടായിരുന്ന വ്യക്തിക്കാണ്. ഇദ്ദേഹത്തിന്റെ കേസ് ഉള്‍പ്പെടെ പല കോവിഡ് കേസുകള്‍ക്കും കാരണമായിരിക്കുന്നത് സിഗരറ്റ് ലൈറ്ററുകള്‍ കൈമാറിയപ്പോഴാണെന്നും നഗര മേധാവി ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.

സിഗരറ്റ് ലൈറ്റര്‍ പങ്കുവയക്കുന്നത് വഴിയുണ്ടായ കൊവിഡ് കേസുകള്‍ നഗരത്തില്‍ വര്‍ധിച്ച് വരികയാണെന്നും സാമൂഹിക അകലം പാലിക്കുന്നതിലുണ്ടാവുന്ന വീഴ്ചയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *