റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബ വക പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം; മധ്യവയസ്‌കനെ വീടുകയറി തല്ലിക്കൊന്നു

June 30, 2020 - 10:10 am

ബറേലി: കുടുംബ വക പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. മധ്യവയസ്‌കനെ വീടുകകയറി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലി സെയ്ദപുരില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മുഹമ്മദ് ഷഹീര്‍ (55) എന്നയാളാണ് കൊല്ലപ്പെട്ടത്. അന്‍വര്‍ എന്നയാളാണ് മുഹമ്മദിനെ അടിച്ചുകൊന്നത്. ഇരുവരുടെയും പൂര്‍വികര്‍ സ്ഥാപിച്ചതാണ് ഈ പള്ളി. ഇവിടെ ഇരുകുടുംബവും ഒരുമിച്ചാണ് പ്രാര്‍ഥനകള്‍ നടത്തിയിരുന്നത്. എന്നാല്‍, ഇതേചൊല്ലി ഇടയ്ക്കിടെ വഴക്കും പതിവായിരുന്നു.

ശനിയാഴ്ചയും വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ പേരില്‍ അന്‍വറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മുഹമ്മദിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിയെും ചെറിയ പരിക്കേറ്റ മകന്‍ സോനുവിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മുഹമ്മദ് മരണമടഞ്ഞു. പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *