റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജൂലൈ 4 ന്

June 26, 2020 - 5:22 pm

തിരുവനന്തപുരം : തിരുവനന്തപുരം താലൂക്കിലെ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ ജൂലൈ നാലിന് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കോവിഡ് 19 രോഗവ്യാപനം കണക്കിലെടുത്താണ് ഓണ്‍ലൈനായി അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 25 രാവിലെ പത്തുമണിമുതല്‍ ജൂണ്‍ 29 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. 

വട്ടിയൂര്‍ക്കാവ്, പാപ്പനംകോട്, പാളയം, ഉള്ളൂര്‍, പൗഡിക്കോണം, ശംഖുമുഖം, കുടപ്പനക്കുന്ന്, ലൈറ്റ് ഹൈസ് ജംഗ്ഷന്‍, പാങ്ങപ്പാറ, നാലാഞ്ചിറ, കുളത്തൂര്‍, മുക്കോല, പൂജപ്പുര എന്നീ അക്ഷയകേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജൂലൈ നാലിന് ഓരോ വ്യക്തിക്കും കളക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിംങിലൂടെ നേരിട്ട് സംവദിക്കുന്നതിന് പ്രത്യേകം സമയം ലഭിക്കും. ഈ സമയത്ത് പരാതിക്കാര്‍ കൃത്യമായും അതാത് അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ അതാത് അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5597/Online-adalat-at-Thiruvananthapuram.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *