ന്യൂഡൽഹി: 16 വയസ്സുമാത്രം പ്രായമുള്ള ടിക് ടോക് ആർട്ടിസ്റ്റും ഡാൻസറും ആയ സിയാ കക്കർ ജൂൺ 25 ന്യൂഡൽഹിയിൽ ആത്മഹത്യ ചെയ്ത നിലയിൽ . ന്യൂഡൽഹിയിൽ പ്രീതി ബിഹാറിൽ ഉള്ള സ്വന്തം ഭവനത്തിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്.
മരണകാരണം വ്യക്തമല്ല പോലീസ് അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിനുമുമ്പ് സോഷ്യൽ മീഡിയയിൽ ഇതിൽ സ്വന്തം ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 16 വയസ്സുമാത്രം പ്രായമുള്ള സിയ കക്കറിന് ഇൻസ്റ്റഗ്രാമിൽ 128 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്. ടിക്ടോക്കിൽ 1.1 മില്യനും.
ബുധനാഴ്ച രാത്രി സിയാ മാനേജര്‍ അര്‍ജുന്‍ സരീനുമായി സംസാരിച്ചിരുന്നു. നല്ല സന്തോഷത്തിലായിരുന്നു സിയ. ഇനി അവതരിപ്പിക്കാന്‍ പോകുന്ന ഒരു പാട്ടിനെക്കുറിച്ചാണ് സംസാരിച്ചത്. ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണമെന്തെന്ന് മനസിലാകുന്നില്ലെന്ന് അര്‍ജുന്‍ സരീന്‍ പറയുന്നു. ‘ജോലി ഒരു കാരണമല്ല. വ്യക്തിപരമായ കാരണങ്ങളാകും മരണത്തിനു പിന്നില്‍. ഞാനും എന്റെ ഫേയിം ഏക്‌സ്‌പെര്‍ട്‌സ് എന്ന കമ്പനിയും നിരവധി കലാകാരന്മാരുടെ പ്രൊഫൈല്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതില്‍ വളരെ കഴിവുള്ള കലാകാരിയാണ് സിയ.’
ആറു ദിവസം മുമ്പ് സിയയുടെ ഡാന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പബ്ലിഷ് ചെയ്തിരുന്നു. പോസ്റ്റിനടിയില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്
“ഒരു ഇതിഹാസ പഞ്ചാബി ഗാനത്തിന്റെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന്റെയും മാരകമായ സംയോജനത്തിലൂടെ പുറത്താകാനുള്ള സമയമായി. ‘ദേശി ഹിപ് ഹോപ് ബൊഹീമിയ യുടെ രാജാവായ ജെ എസ് അത്വാല്ലും ലോല്‍ ഗോമസും ചേര്‍ന്നവതരിപ്പിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ഔദ്യോഗിക വീഡിയോ ശരാബി തേരി ഓര്‍ കാണുക. 2020-ല്‍ പുറത്തിറങ്ങുന്ന ഏവരും കാത്തിരിക്കുന്ന ഗാനം.’