റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ഐ.പി. ജൂണ്‍ 25 മുതല്‍

June 25, 2020 - 8:56 am

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന്‌ (ജൂണ്‍ 25) മുതല്‍ കോവിഡ് ഐ.പി. ആരംഭിക്കും. ഇവിടെ ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സജ്ജീകരണം പൂര്‍ത്തിയായി. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായാണ് മെയിന്‍ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. എം. എസ്. പത്മനാഭന്‍ അറിയിച്ചു. രോഗലക്ഷണം കുറഞ്ഞ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് എന്ന രീതിയില്‍ ചികിത്സ നല്‍കുക. 

നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനില പരിശോധിച്ച് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ്. നിലവില്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഒ.പി.യും സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കോവിഡ് 19 പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആര്‍.ടി.പി.സി.ആര്‍. ലാബിന് ഐ.സി.എം.ആറിന്റെ  അംഗീകാരം ലഭിച്ചതായും ഇന്ന് (ജൂണ്‍ 25) മുതല്‍ പരിശോധന തുടങ്ങാനാകുമെന്നും മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. എം. എസ്. പത്മനാഭന്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയില്‍ കോവിഡ് ഫലം നിലവിലുള്ളതിനേക്കാള്‍ വേഗത്തില്‍ ലഭിച്ചു തുടങ്ങും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5562/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *