വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍

വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം ഷെഡ് ഏറത്ത് ജിജോ (38), പുല്‍പ്പള്ളി പാക്കംകണികുടിയില്‍ രാഹുല്‍ (28), മാനന്തവാടി കോട്ടകുന്ന് കീപ്പുറത്ത് അമ്മദ് (60), തോല്‍പ്പെട്ടി നരിക്കല്‍ തെളിസ്സേരി സുബ്രഹ്മണ്യന്‍ (38) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മാനന്തവാടി, തിരുനെല്ലി പൊലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസമാണ് യുവതി ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. കാട്ടികുളത്തെ ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലും മറ്റ് അഞ്ചുപേരും ചേര്‍ന്ന് പല ദിവസങ്ങളിലായി തന്നെ 2019 ല്‍ ഫെബ്രുവരി, മാര്‍ച്ച്, ജൂലൈ, നവംബര്‍ മാസങ്ങളിലായി തൃശ്ശിലേരി മജിസ്ട്രേറ്റ് കവലയിലെ റിസോര്‍ട്ടില്‍വച്ചും കാട്ടികുളത്തെ സ്വകാര്യ ക്വാട്ടേഴ്‌സില്‍വച്ചും ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവാനുണ്ടെന്ന് തിരുനെല്ലി പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →