മഞ്ഞുറഞ്ഞ് കിടക്കുന്ന ഈ മലനിരകള്‍ക്കു വേണ്ടി ഇന്ത്യയും ചൈനയും യുദ്ധം ചെയ്യുന്നതെന്തിന്?

അതിര്‍ത്തി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയില്‍ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു, ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടല്‍.
എന്നാല്‍ ചൈനയാകട്ടെ അപകടങ്ങളെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല.

ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ക്കിടയില്‍ മെയ് ആദ്യം മുതല്‍ നടന്നു കൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകള്‍ പടിഞ്ഞാറന്‍ ഹിമാലയത്തിലെ ലഡാക്കിലെ ഗാല്‍വാന്‍ മേഖലയിലാണ്.

ഇന്ത്യയും ചൈനയും 1962ല്‍ ലഡാക്കിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും ഹ്രസ്വ യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ആണവായുധ പിന്തുണയുള്ള അയല്‍ക്കാരായ ഇരു രാജ്യങ്ങളും തമ്മില്‍ 1967ലെ ഒരു പ്രധാന അതിര്‍ത്തി ഏറ്റുമുട്ടലില്‍ ഇരുവശത്തും നൂറുകണക്കിന് പേര്‍ മരിച്ചതായി ചരിത്രം പറയുന്നു. അതിനു ശേഷമുള്ള ശക്തമായ പ്രഹരമാണിത്.

ഇന്ത്യയുടെ വടക്കന്‍ അറ്റത്തുള്ള ദന്തുരപര്‍വ്വതങ്ങള്‍, അതിവേഗതയുള്ള നദികള്‍ എന്നിവയ്ക്കിടയിലാണ് തര്‍ക്കപ്രദേശമായ അക്‌സായി ചിന്‍ പീഠഭൂമി. ഇന്ത്യ അവകാശപ്പെടുന്നതും ഇപ്പോള്‍ ചൈനീസ് ഭരണത്തിന്‍ കീഴിലുള്ളതുമാണ് ഈ പ്രദേശം. ഏകദേശം 14,000 അടി (4,250 മീറ്റര്‍) ഉയരത്തിലായ ഇവിടുത്തെ താപനില പലപ്പോഴും പൂജ്യ ഡിഗ്രി സെല്‍ഷ്യസിനു താഴെയാണ്.

ഇരുരാജ്യങ്ങളും തങ്ങളുടെ 4,056 കിലോമീറ്റര്‍ (2,520 മൈല്‍) ഹിമാലയന്‍ അതിര്‍ത്തിയില്‍ ഭൂപ്രദേശങ്ങളുടെ മേല്‍ പരസ്പരം അവകാശമുന്നയിക്കുന്നതു കാലാകാലങ്ങളായി നിലനിന്നിരുന്നു. ചില വിയോജിപ്പുകള്‍ ഇന്ത്യയുടെ മുന്‍ ബ്രിട്ടീഷ് കൊളോണിയല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ നടത്തിയ അതിര്‍ത്തി നിര്‍ണയിച്ച വിധത്തില്‍ത്തന്നെ വേരൂന്നിയവയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള 1993ലെ കരാര്‍ പ്രകാരം യഥാര്‍ത്ഥ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇരുപക്ഷവും ബലം പ്രയോഗിക്കരുത് എന്നുണ്ട്. പക്ഷെ അക്രമാസക്തങ്ങളും ഉയര്‍ന്ന മേഖലകളില്‍ നടക്കുന്നതുമായ തര്‍ക്കങ്ങള്‍ വെടിവെപ്പില്‍ കലാശിക്കാതെ നിരവധി തവണ മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ട്.

ഗതാഗതബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചൈനയുടെ മികച്ച ഇന്‍ഫ്രാസ്ട്രക്ചറുമായുള്ള വിടവ് കുറയ്ക്കുന്നതിനുമായി ഇന്ത്യ റോഡുകളും എയര്‍ഫീല്‍ഡുകളും നിര്‍മ്മിക്കുന്നു എന്നതാണ് ഇപ്പോഴത്തെ മുഖാമുഖത്തിന് ഒരു കാരണമെന്ന് സൈനികവിദഗ്ധര്‍ പറയുന്നു. ചൈനീസ് എതിര്‍പ്പിനെ അവഗണിച്ച് ഗാല്‍വാനില്‍ ഇന്ത്യ ഒരു എയര്‍ഫീല്‍ഡിലേക്ക് പോകുന്ന റോഡ് ഒക്ടോബറില്‍ പൂര്‍ത്തിയാക്കി. ഈ വികസനപ്രവര്‍ത്തനം നടക്കുന്നത് എല്‍എസിയുടെ തങ്ങളുടെ ഭാഗത്താണെന്നു ഇന്ത്യ ഉറപ്പിച്ചുപറയുന്നു.

ഈ അതിര്‍ത്തികളില്‍ തര്‍ക്കപ്രദേശങ്ങള്‍ക്ക് സമീപത്തോ അതിനകത്തോ ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്തിനു സമാന്തരമായി പരസ്പരമായ അവിശ്വാസം കൂടെക്കൂടെ പിരിമുറുക്കം ഗണ്യമായി കൂടുകയും ചെയ്തുവരുന്നതായി കാണാം.

1962ലെ യുദ്ധത്തിനുശേഷം എല്‍എസി പ്രധാനമായും വെടിനിര്‍ത്തല്‍ രേഖ പിന്തുടരുന്നു, പക്ഷേ അത് എവിടെയാണെന്ന കാര്യത്തില്‍ ഇരുപക്ഷവും വിയോജിക്കുന്നു. ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നിവയുടെ അതിര്‍ത്തികള്‍ക്കടുത്തുള്ള വിദൂരമായ ഡോക്ലം പീഠഭൂമിയിലായിരുന്നു 2017ല്‍ അവസാനത്തെ പ്രധാന തര്‍ക്കം. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, ഒരു പിരിമുറുക്കത്തിന് ശേഷം ഇരുപക്ഷവും സൈനികരെ വേഗത്തില്‍ പിന്‍വലിക്കുവാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

തയ്യാറാക്കിയത്: രേഖ ദേവരാജന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →