റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ഥിനിയുടെ മരണം: കാമുകനും മുന്‍കാമുകനും അറസ്റ്റില്‍

June 15, 2020 - 2:50 pm

ബംഗളൂരു: ബംഗളൂരുവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കാമുകനും മുന്‍കാമുകനും അറസ്റ്റില്‍. കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 22കാരിയായ മോനിക്ക മരിച്ചത്. ഈ മാസം ഏഴിനായിരുന്നു ചിക്കബാനവാര സ്വദേശിയായ മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവര്‍ ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.

ബബിത്തുമായി പെണ്‍കുട്ടി നാലുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ആ പ്രണയബന്ധം പിരിഞ്ഞു. തുടര്‍ന്നാണ് രാഹുലുമായി പെണ്‍കുട്ടി അടുത്തത്. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി രാഹുലിന്റെ വീട്ടില്‍ പോയി. ഇതറിഞ്ഞ് ബബിത് അവിടെയെത്തി. ഇവിടെവച്ച് രാഹുല്‍ ബബിത്തിന്റെ കാര്യം പറഞ്ഞ് മോനിക്കയെ മര്‍ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബബിത്തിന്റെ വീട്ടിലേക്കു പോയി. ഇവിടെവച്ച് ബബിത് രാഹുലിന്റെ കാര്യം പറഞ്ഞ് ഹെല്‍മറ്റുകൊണ്ട് മോനിക്കയുടെ തലയ്ക്കടിച്ചു. ബബിത്തിന്റെ ഹെല്‍മറ്റുകൊണ്ടുള്ള മര്‍ദനമാണ് മരണത്തിനു കാരണമായതെന്ന് ഡോകടര്‍മാര്‍ വിധിയെഴുതി. ബബിത് ഒന്നാം പ്രതിയായും രാഹുല്‍ രണ്ടാംപ്രതിയായും കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *