റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാവോവാദം പ്രചരിപ്പിച്ചെന്ന കേസിലെ പ്രതികളായ അലനും താഹയും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്ന് സൂപ്രണ്ടിന്റെ പരാതി; ഇരുവരേയും വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

June 13, 2020 - 3:43 pm

തിരുവനന്തപുരം: മാവോവാദം പ്രചരിപ്പിച്ചെന്ന കേസിലെ പ്രതികളായ അലനും താഹയും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്ന് സൂപ്രണ്ടിന്റെ പരാതി. പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫൈസലിനുമെതിരേയാണ് ജയില്‍ അധികൃതരുടെ പരാതി. മുഖാവരണം ധരിക്കാന്‍ മനസില്ലെന്നും ജയില്‍നിയമങ്ങള്‍ അനുസരിക്കാന്‍ അനുസരിക്കാന്‍ തയ്യാറല്ലെന്ന് പറയുന്നുവെന്നുമാണ് പരാതി.

ഇരുവരും ദേഹപരിശോധനയ്ക്കു വിസമ്മതിച്ചതായും അധികൃതരെ അസഭ്യം പറയുന്നതായും എറണാകുളം ജയില്‍ സൂപ്രണ്ട് പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി മുഖാവരണം ധരിക്കാനും തയാറാകുന്നില്ല. വിയ്യൂരില്‍നിന്ന് എറണാകുളം ജയിലില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇവര്‍ ദേഹപരിശോധനയ്ക്കു വിസമ്മതിച്ചത്. ഭരണകൂട ഭീകരതയ്ക്കെതിരേ പ്രതിഷേധിച്ചതിനാണു ജയിലിലായതെന്നും ജയില്‍ നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്നുമാണ് ഇരുവരും പറഞ്ഞത്. ഡെപ്യൂട്ടി സൂപ്രണ്ട് ജയില്‍ ബ്ലോക്കുകളും സെല്ലുകളും സന്ദര്‍ശിക്കവേ അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി. പുറത്തിറങ്ങുമ്പോള്‍ കണ്ടോളാമെന്നു ഭീഷണിപ്പെടുത്തി. ഇരുവര്‍ക്കുമെതിരേ നിയമനടപടി ആവശ്യപ്പെട്ടാണ് സൂപ്രണ്ടിന്റെ പരാതി.

ഇതിനിടെ അലനെയും താഹയെയും വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ഇരുവരെയും പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. ജീവനക്കാരെ ജയിലിനു പുറത്തുവച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നു കാട്ടി ജില്ലാ ജയില്‍ സൂപ്രണ്ട് എന്‍ഐഎ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് ഇവരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *