റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പണ്‍ ജിമ്മിലെ പ്രേതത്തെ പോലീസ് പിടികൂടി

June 13, 2020 - 7:04 pm

കാണ്‍പുര്‍: ജിംനേഷ്യത്തില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന പ്രേതമോ! പ്രേതത്തിന് വ്യായാമത്തിന്റെ ആവശ്യമുണ്ടോ? കുറച്ചു ദിവസമായി ഝാന്‍സിയിലും സമീപ പ്രദേശങ്ങളിലും ഒരു വീഡിയോ വൈറലായിരുന്നു. മറ്റൊന്നുമല്ല, അവിടുത്തെ ഓപ്പണ്‍ ജിമ്മിലെ ഹോള്‍ഡര്‍ പ്രസ് മെഷിന്‍ തനിയെ പ്രവര്‍ത്തിക്കുന്നു. ഒറ്റനോട്ടത്തില്‍ ഏതോ ഒരു അദൃശ്യമനുഷ്യന്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതുപോലെ തോന്നും, വീഡിയോ കണ്ടാല്‍. ഇതുകണ്ട നാട്ടുകാര്‍ മുഴുവന്‍ ഭയന്നുവിറച്ചു.

സംഭവമറിഞ്ഞ് പ്രേതത്തെ പിടിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസിലെ ‘സണ്ണിക്കുട്ടന്മാര്‍’ എത്തി. പൊലീസ് എത്തിയതും പ്രേതത്തെ മണിച്ചിത്രതാഴിട്ടു പൂട്ടി. കാര്യം സിംപിള്‍. ചിലര്‍ മെഷീനില്‍ ആവശ്യത്തിലധികം ഗ്രീസ് പുരട്ടി. ഗ്രീസ് നന്നായി തേച്ചുപിടിച്ചശേഷം ഒന്നനക്കി വിട്ടു. തുടര്‍ന്ന് ഏതാനും സെക്കന്റുകള്‍ മെഷീന്‍ താനെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നിട്ടോ, വിരുതന്മാര്‍ ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ആഘോഷിക്കാന്‍ നോക്കിയിരുന്നവര്‍ തലങ്ങും വിലങ്ങും ഷെയര്‍ ചെയ്തു. ലോക്ഡൗണ്‍ കാരണം പണിയൊന്നുമില്ലാതെ വീട്ടില്‍ വെറുതെ കുത്തിയിരുന്നവര്‍ സംഗതി വൈറലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *