റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയും മക്കളും പറഞ്ഞ മരണകാരണം പിന്നീട് മാറ്റി: മൂന്നുമാസം മുമ്പ് സംസ്‌കരിച്ച ഗൃഹനാഥന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

June 13, 2020 - 6:19 pm

തിരുവനന്തപുരം: ഭാര്യയും മക്കളും പറഞ്ഞ മരണകാരണം പിന്നീട് മാറ്റിപ്പറഞ്ഞതിനാല്‍ മൂന്നുമാസം മുമ്പ് സംസ്‌കരിച്ച ഗൃഹനാഥന്റെ മൃതദേഹം സെമിത്തേരിയില്‍നിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പൊഴിയൂര്‍ സ്വദേശി ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സഹോദരിയുടെയും അച്ഛന്റെയും പരാതിയെ തുടര്‍ന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം. ഹൃദയാഘാതമാണ് മരണകാരണമെന്നു പറഞ്ഞ ജോണിന്റെ ഭാര്യയും മക്കളും ആത്മഹത്യയാണെന്ന് പിന്നീട് ബന്ധുക്കളോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. മാര്‍ച്ച് ആറിനാണ് പൊഴിയൂരിലെ വീട്ടില്‍ ജോണ്‍ മരിച്ചത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യയും മക്കളും ബന്ധുക്കളോട് പറഞ്ഞത്. മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഏഴിന് പരുത്തിയൂര്‍ പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

എന്നാല്‍, മരണത്തില്‍ സംശയംതോന്നിയ ജോണിന്റെ അച്ഛനും സഹോദരിയും പൊലീസില്‍ പരാതി നല്‍കി. അച്ഛന്റെയും സഹോദരിയുടെയും പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. ഭാര്യയും മക്കളും ജോണുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെടുന്നുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *