കണ്ണൂർ കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി.

കണ്ണൂർ: കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. വഞ്ചിയം സ്വദേശി സനൂപ് (20), പൈസക്കരി സ്വദേശി അരുൺ (19), ബ്ലാത്തൂർ സ്വദേശി മനീഷ്‌ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

നാലുപേരാണ്‌ പുഴയിൽ കുളിക്കാൻ എത്തിയത്. അനൂപ്, അരുൺ, അജിത് എന്നിവർ പുഴയിൽ ഇറങ്ങി. കൂടെയുണ്ടായിരുന്ന അജിത്ത് (18) പുഴയിലിറങ്ങാൻ വിസമ്മതിച്ചു. നാലുപേരിൽ ഒരാൾ വിദ്യാർത്ഥിയും മൂന്നുപേർ നിർമാണ തൊഴിലാളികളുമാണ്. അജിത്ത് വിവരമറിയിച്ചതിനെ തുടർന്ന് പോലീസും തളിപ്പറമ്പിൽ നിന്നും ഇരിട്ടിയിൽ നിന്നും എത്തിയ ഫയർഫോഴ്സും തിരച്ചിൽ നടത്തിവരികയാണ്. ശക്തമായ മഴയും ഇരുണ്ട കാലാവസ്ഥയും തിരച്ചിലിനും തടസ്സപ്പെടുത്തുന്ന സ്ഥിതിയാണുളളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →