സ്ത്രീയെ അപമാനിച്ചെന്ന കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി

കൊച്ചി: സ്ത്രീയെ അപമാനിച്ചെന്ന കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇന്ത്യന്‍ വംശജയായ വിയന്ന സ്വദേശിനി തിരക്കഥ അവതരിപ്പിക്കുന്നതിനായി 2017 ഓഗസ്റ്റ് 23ന് ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്‌ളാറ്റിലെത്തിയപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് കേസ്. ഈകേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയ നടപടി ചോദ്യംചെയതു സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയാണ് തള്ളിയത്.
	കേസിലെ ഹര്‍ജിക്കാരിയുടെയും സാക്ഷികളുടെയും മൊഴി പൂര്‍ണമായി എടുത്തിട്ടില്ലെന്നും തനിക്ക് പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കാട്ടിയാണ് ഉണ്ണി മുകുന്ദന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതി വിടുതല്‍ഹര്‍ജി തള്ളിയത്. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ച് പുനപ്പരിശോധന ഹര്‍ജി എറണാകുളം സെഷന്‍സ് കോടതിയും തള്ളുകയായിരുന്നു.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →