റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

13കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 78കാരനെ റിമാന്‍ഡ് ചെയ്തു

June 7, 2020 - 11:36 am

കോട്ടയം: 13കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 78കാരനെ റിമാന്‍ഡ് ചെയ്തു. വാകത്താനം തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയില്‍ വിജയനെ(78)യാണ് വാകത്താനം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ മാതാവ്.

ആശുപത്രിയിലുള്ള ഇവരെ ഫോണില്‍ വിളിക്കാനാണ് പെണ്‍കുട്ടി വിജയന്റെ വീട്ടിലെത്തിയത്. ഈസമയം വിജയന്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ച് മുറിയില്‍ കയറ്റുകയും കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കടന്നുപിടിച്ചുവെന്നാണ് പരാതി. ബഹളംവച്ചതിനെ തുടര്‍ന്ന് ഇയാള്‍ പിടിവിട്ടതോടെ പെണ്‍കുട്ടി അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു വാകത്താനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സിഐ കെ പി ടോംസണ്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *