തൃശൂര്‍ : കലക്ടറേറ്റ് അങ്കണത്തിലെ ഔഷധ സസ്യ ഉദ്യാന നവീകരണത്തിന്റെ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

ഇതോടൊപ്പം ഇപ്പോഴുള്ള ഉദ്യാനത്തിനോട് അനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലത്തും ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഔഷധിയും സംസ്ഥാന മെഡിക്കല്‍ പ്ലാന്റ് ബോര്‍ഡും ചേര്‍ന്നാണ് ആവശ്യമുള്ള തൈകള്‍ നല്‍കിയത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ഔഷധി എം ഡി കെ വി ഉത്തമന്, കെ എസ് രജിതന്‍, ഡോ ഒ എല്‍ പയസ്, എ ഡി എം റെജി പി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു
https://keralanews.gov.in/4937/Newstitleeng.html
ഗുരുവായൂര്‍: സ്മൃതിവൃക്ഷം നട്ട് ഗുരുവായൂര്‍ നഗരസഭ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മെയ് 30ന് അന്തരിച്ച ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലറും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സുരേഷ് വാര്യര്‍, ജൂണ്‍ നാലിന് അന്തരിച്ച ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍മാനായിരുന്ന കെ. മണി എന്നിവര്‍ക്കുള്ള ആദരസൂചകമായിട്ടാണ് രണ്ട് സ്മൃതിവൃക്ഷതൈകള് നട്ടത്.

ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം. രതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്മാന് അഭിലാഷ് വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷനായ നിര്‍മ്മല കേരളന്‍, ടി. എസ് ഷെനില്‍, എം. പി ഷാഹിന, മുന്‍ ചെയര്മാന്മാരായ ടി. ടി ശിവദാസ്, വി. എസ് രേവതി, മുന്‍ വൈസ് ചെയര്മാന് കെ. പി വിനോദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആന്‍ഡ് തോമസ്, ഷബീബ് നാറാണത്ത്, പ്രിയ രാജേന്ദ്രന്, വിനോദ് കുമാര്‍, സുമതി ഗംഗാധരന്, പി. എസ് രാജന് എന്നിവര്‍ പങ്കെടുത്തു
ബന്ധപ്പെട്ട രേഖ https://keralanews.gov.in/4934/Newstitleeng.html
പുതുക്കാട്: പുതുക്കാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് മന്ത്രി സി. രവീന്ദ്രനാഥിന്റെ ജൈവ വൈവിധ്യ ഉദ്യാനവും, എം.പി ടി.എന്‍ പ്രതാപന്റെ എം പി യുടെ ഹരിതം പദ്ധതിയും ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി തുടങ്ങി.

കാടുമൂടി കിടന്ന സ്റ്റേഷന് പരിസരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുയോജ്യമാക്കിയത്. വിവിധയിനം ഫലവൃക്ഷങ്ങളും ചെടികളുമാണ് ഇവിടെ നടുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥും ടി.എന്‍.പ്രതാപന് എം.പിയും ചേര്‍ന്ന് തൈനട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്, ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4935/Newstitleeng.html



