ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന്‍ രക്ഷപ്പെട്ടേനെ

കൂറ്റനാട്: മാതാപിതാക്കളുടെ ഹൃദയംതകര്‍ന്ന നിലവിളികേട്ട് ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന്‍ രക്ഷപ്പെട്ടേനെ. ചാലിശ്ശേരി മുക്കില പീടിക മണ്ണാരപറമ്പില്‍ മങ്ങാട്ടുവീട്ടില്‍ മുഹമ്മദ് സാദിഖ്- ലിയാന ദമ്പതികളുടെ 11 മാസം പ്രായമുള്ള മകനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയാണ് കുട്ടി വെള്ളത്തില്‍ വീണത്. കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടന്നു പിടയുന്നതുകണ്ട് ക്വാറന്റൈനിലുള്ള മാതാപിതാക്കള്‍ അലമുറയിട്ടിട്ടും കൊവിഡിനെ പേടിച്ച് ആരും തിരിഞ്ഞുനോക്കിയില്ല.

സാദിഖിനൊപ്പം ഇന്‍ഡോറില്‍നിന്നുവന്ന ഇളയച്ഛന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കുടുംബാംഗങ്ങള്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇതിനാലാണ് വീട്ടുകാര്‍ സഹായത്തിനായി വിളിച്ചിട്ടും പരസരവാസികളാരും തിരിഞ്ഞുനോക്കാതിരുന്നത്. ഒടുവില്‍ തൊട്ടടുത്ത റോയല്‍ ഡെന്റല്‍ കോളേജില്‍ ക്വാറന്റീനില്‍ കഴിയുന്ന കുട്ടിയുടെ ഉപ്പൂപ്പയെത്തിയാണ് ആംബുലന്‍സ് വിളിച്ചത്. അംബുലന്‍സില്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →