എരിതീയില്‍ എണ്ണ ഒഴിച്ച് ട്രംപ്; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം

ന്യൂയോര്‍ക്ക്: എരിതീയില്‍ എണ്ണ ഒഴിച്ച് ട്രംപ്; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിഷേധത്തിനും ആക്രമണത്തിനും പിന്നില്‍ തീവ്ര ഇടതുശക്തികളാണെന്ന അഭിപ്രായം ഒരിക്കല്‍കൂടി ട്രംപ് ആവര്‍ത്തിച്ചു. കിരാതമായ മര്‍ദനം അഴിച്ചുവിട്ടും ഔദ്യോഗിക മാധ്യമങ്ങളില്‍ക്കൂടി എതിര്‍പ്രചരണം നടത്തിയും പ്രക്ഷോഭത്തെ പരാജയപ്പെടുത്താന്‍ നോക്കിയിട്ടും ദിവസങ്ങള്‍ കഴിയുംതോറും ശക്തിപ്രാപിക്കുകയാണ്.

രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുകയെന്നത് ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്തമാണെന്നും തന്റേതല്ലെന്നും ട്രംപ് പറഞ്ഞു. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തിന് നീതി വേണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയില്‍ പൊലീസും രംഗത്തെത്തി. സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിനിന്നാണ് വര്‍ണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചത്.

Share
അഭിപ്രായം എഴുതാം