തൃശ്ശൂര്‍: ‘ജലപ്രയാണം’ പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ ശുചീകരണ യജ്ഞം ഗവ. ചീഫ് വിപ് അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍ പുഴ തുടങ്ങിയവ സുഗമമായി ഒഴുകുന്നതിന് വേണ്ടി ആരംഭിച്ച ബൃഹത് പദ്ധതിയാണിത്. പുഴകള്‍ ഒഴുകുന്നതിന് തടസ്സമായി നില്‍ക്കുന്ന മണല്‍ത്തിട്ടയും ചെടികളും പായലും മാറ്റി ഒഴുക്ക് സുഗമമാക്കി മാറ്റുന്നതിനാണ് തുടക്കമായത്. ഒല്ലൂര്‍ മണ്ഡലത്തിലെ നടത്തറ, പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളില്‍ കൂടി ഒഴുകുന്ന മണലിപ്പുഴ ശുചീകരണത്തിനായി പഞ്ചായത്ത് തലത്തില്‍ സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ചടങ്ങില്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് വി. ആര്‍. രജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആന്‍ഡ്രൂസ്, പുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി. ജി. ഷാജി, വാര്‍ഡ് മെംബര്‍മാരായ ഗോപി കൊറ്റിക്കല്‍, ജയ, വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4725/Newstitleeng.html