ന്യൂഡല്‍ഹി: ഗുഡ്ഗാവിലാണ് കൊറോണ ബാധയെ തുടര്‍ന്ന് നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്നു മാസം മുമ്പാണ് ജോലി ലഭിച്ച് ഇവര്‍ ഗുഡ്ഗാവിലെത്തിയത്. കൊറോണ സ്ഥിരീകരിച്ചതോടെ ജോലിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. ജോലി ചെയ്യുന്ന ആശുപത്രി ചികിത്സാ ചിലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല എന്നാണ് അറിയുന്നത്.

സ്വകാര്യ ആശുപത്രികള്‍ കൊറോണ ചികിത്സയ്ക്ക് 10 ലക്ഷം മുതല്‍ ഒരു കോടി വരെ ബില്‍ നല്‍കുന്നുണ്ട്. ഇതാണ് നഴ്‌സിനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ച സാഹചര്യം. കഴിഞ്ഞ ദിവസം അംബിക എന്ന നഴ്‌സ് കൊറോണ ബാധിച്ച് മരണമടഞ്ഞിരുന്നു. അതേ ആശുപത്രിയില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ക്കു കൂടി രോഗം ബാധിച്ചിട്ടുണ്ട്. സുരക്ഷാ വസ്ത്രങ്ങള്‍ മാറി ധരിക്കാന്‍ കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു രോഗബാധ. രോഗം ബാധിക്കുന്ന നഴ്‌സുമാരുടെ ചികിത്സ അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നല്‍കുന്നില്ല. രോഗബാധിതയാകുന്ന ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആശുപത്രിക്കാര്‍ കയ്യൊഴിയുകയാണ്. ഗുഡ്ഗാവില്‍ ഇതേ സാഹചര്യം തന്നെയാണുണ്ടായത്.
Read more… കൊറോണ രോഗി മരിച്ചു; ആശുപത്രിക്കാര്‍ 16 ലക്ഷം രൂപയുടെ ബില്ലും നല്‍കി.
‘കൊറോണരോഗബാധയുടെ കാലം, സ്വകാര്യ ആശുപത്രികളുടെ കൊയ്ത്തുകാലം’ ആണ് ഡല്‍ഹിയില്‍. രോഗബാധ കാലത്തുള്ള മൊത്തം ചികിത്സയ്ക്ക് അടങ്കല്‍ തുകയാണ് ആശുപത്രികള്‍ പറയുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് പത്തുലക്ഷം ആണ്. തുക മുന്‍കൂര്‍ കെട്ടിവെക്കാന്‍ ചില ആശുപത്രിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമാണ് ചികിത്സ ഇപ്പോള്‍ ലഭ്യമാവുക.
കേരളത്തില്‍നിന്ന് തൊഴില്‍തേടി എത്തുന്നവരില്‍ ഒരു വിഭാഗം നഴ്‌സുമാരാണ്. വിദേശ നാടുകളിലേക്ക് പോവുകയാണ് അവരുടെ പ്രയാണത്തിന്റെ അടുത്തഘട്ടം. ജോലിചെയ്തു ലക്ഷങ്ങള്‍ നിക്ഷേപമായി മാറ്റിവെച്ചിട്ടുള്ളവരല്ല അവിടെ ജോലി ചെയ്യുന്നത്. താമസസ്ഥലം തന്നെ പലര്‍കൂടി ഷെയര്‍ ചെയ്താണ് ചിലവുകള്‍ നിര്‍വ്വഹിച്ചു വരുന്നത്.
രോഗം ബാധിക്കുന്നത് വരെ അവരുടെ ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരെ ശുശ്രൂഷിക്കുകയും രോഗം ബാധിച്ചു കഴിഞ്ഞാല്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഡല്‍ഹി നഴ്‌സുമാരില്‍ നല്ല പങ്കിനും. ആശുപത്രിക്കാര്‍ രോഗബാധ ഏല്‍ക്കുന്ന നഴ്‌സുമാരുടെ ചികിത്സയ്ക്ക് പണം മുടക്കുകയില്ല. അവര്‍ ജോലി ചെയ്ത ആശുപത്രിയില്‍ ചികിത്സയും നല്‍കുകയില്ല. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. ജോലി ചെയ്ത് ആശുപത്രിയില്‍ ചികിത്സിച്ചാല്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നതാണ് കാരണം.
Read more… മലയാളി നഴ്‌സിന്റെ മരണം: ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ധരിച്ചിരുന്നെന്ന് സഹപ്രവര്‍ത്തകര്‍
കഴിഞ്ഞദിവസം രോഗം ബാധിച്ച് അംബിക എന്ന നേഴ്‌സ് മരണമടഞ്ഞിരുന്നു. അവര്‍ ജോലിചെയ്തിരുന്ന ആശുപത്രിയില്‍ മറ്റ് രണ്ട് നഴ്‌സുമാര്‍ക്ക് കൂടി കൊറോണ ബാധിച്ചിട്ടുണ്ട്. സുരക്ഷാ വസ്ത്രം എല്ലാം ദിവസവും ഒരെണ്ണം തന്നെ ധരിച്ചുകൊണ്ട് ജോലി ചെയ്യേണ്ടി വന്നതില്‍ നിന്നാണ് അംബികയ്ക്ക് രോഗബാധ ഉണ്ടായത്. സുരക്ഷാ വസ്ത്രം പോലും നല്‍കാതെ പണിയെടുപ്പിക്കുകയും രോഗം വന്നാല്‍ പുറന്തള്ളുകയും ചെയ്യുന്ന മനുഷ്യത്വഹീനതയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ നഴ്‌സുമാര്‍ക്കു നേരെ സ്വീകരിക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേരളീയരും ആണ് ഇവിടെ ജോലിചെയ്യുന്ന നഴ്‌സുമാരില്‍ ഭൂരിപക്ഷവും. രണ്ടുകൂട്ടര്‍ക്കും എണ്ണത്തില്‍ അല്ലാതെ വലിയ സ്വാധീനം ഒന്നും ഡല്‍ഹിയില്‍ ഇല്ല. ആശുപത്രിക്കാരുടെ ചൂഷണങ്ങള്‍ക്കെതിരെ എന്തെങ്കിലും കാര്യങ്ങള്‍ നടപ്പാക്കി എടുക്കുവാനുള്ള ഉള്ള ഭരണ സ്വാധീനവും ഇല്ല.



